SHARE

എടികെയ്‌ക്കെതിരായ ആദ്യ ഇലവനില്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്ന താരമായിരുന്നു സഹല്‍ അബ്ദുള്‍ സമദ്. എന്നാല്‍ അപ്രതീക്ഷിതമായാണ് സഹല്‍ പകരക്കാരുടെ നിരയിലെത്തിയത് ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തി. പകരമെത്തിയത് ജീക്‌സണ്‍ സിംഗായിരുന്നു.

എന്നാല്‍ ഇതിന്റ കാരണം വിശദീകരിക്കുകയാണ് പരിശീലകന്‍ ഷട്ടോരി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു. ‘ ഞാന്‍ എല്ലാക്കര്യത്തിലും നേര്‍വഴിക്കു ചിന്തിക്കുന്നയാളാണ്. യാഥാര്‍ഥ്യങ്ങളാണ് പരിഗണിക്കേണ്ടത്. സഹല്‍ ഒരുപാട് കഴിവുകളും ഗുണങ്ങളും ഉള്ള മികച്ച താരമാണ്. പക്ഷെ പ്രീ സിസണില്‍ നാല് അഴ്ചകളോളം സഹലിന് നഷ്ടപ്പെട്ടിരുന്നു. അത് കൊണ്ട് എന്റെ സിസ്റ്റത്തില്‍ അദ്ദേഹം കളിയിലേയ്ക്ക് വരാന്‍ കുറച്ച് സമയമെടുക്കും’

ജീക്‌സണ്‍ പ്രീ സീസണില്‍ മികച്ച രീതിയിലാണ് തുടങ്ങിയത് തുടര്‍ന്ന് ഇടവേളയ്ക്കുശേഷം മടങ്ങിയെത്തി ടീമിനൊപ്പം അഡ്ജസ്റ്റ് ചെയ്യാന്‍ അദ്ദേഹത്തിനായി ഷട്ടോരി പറഞ്ഞു. അദ്ദേഹം മുന്നൊരുക്കത്തിലും സഹലിനേക്കാള്‍ മുന്നിലായിരുന്നു ഷട്ടോരി പറഞ്ഞു.