SHARE

ഈ വർഷത്തെ ഐപിഎൽ ആരംഭിക്കാൻ നാല് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ടൂർണമെന്റിന്റെ ലീഗ് ഘട്ടത്തിൽ ഓരോ ടീമും ഫിനിഷ് ചെയ്യാൻ പോകുന്ന‌ സ്ഥാനം പ്രവചിച്ച് മുൻ ന്യൂസിലൻഡ് താരം സ്കോട്ട് സ്റ്റൈറിസ്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയായിരുന്നു സ്റ്റൈറിസ് തന്റെ പ്രവചനം നടത്തിയത്.

ശ്രേയസ് അയ്യർ നയിക്കുന്ന‌ ഡെൽഹി ക്യാപിറ്റൽസ് ഇക്കുറി ഐപിഎല്ലിലെ പോയിന്റ് പട്ടികയിൽ ഒന്നാമത് ഫിനിഷ് ചെയ്യുമെന്നാണ് സ്റ്റൈറിസ് പറയുന്നത്. രണ്ടാം സ്ഥാനത്ത് രോഹിത് ശർമ്മ നായകനായ മുംബൈ ഇന്ത്യൻസും, മൂന്നാമത് ദിനേഷ് കാർത്തിക്ക് ക്യാപ്റ്റനായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഫിനിഷ് ചെയ്യുമെന്ന് ചൂണ്ടിക്കാട്ടുന്ന സ്റ്റൈറിസ്, നാലാം സ്ഥാനത്ത് തിരഞ്ഞെടുത്തിരിക്കുന്നത് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനെയാണ്.

-Advertisement-

വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിലുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇക്കുറിയും ഐപിഎല്ലിന്റെ പ്ലേ ഓഫിലെത്തില്ലെന്നാണ് സ്റ്റൈറിസ് പറയുന്നത്. ആറാം സ്ഥാനമാണ് ലീഗിൽ സ്റ്റൈറിസ് അവർക്ക് കൽപ്പിച്ച് നൽകുന്നത്. അതേ സമയം ഡേവിഡ് വാർണറിന്റെ സൺ റൈസേഴ്സ് ഹൈദരാബാദിനാണ് സ്റ്റൈറിസ് തിരഞ്ഞെടുത്ത പട്ടികയിൽ അഞ്ചാം സ്ഥാനം.

ഇക്കുറി ഐപിഎല്ലിൽ ഏറ്റവും അവസാന സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന രണ്ട് ടീമുകളായി മുൻ ന്യൂസിലൻഡ് താരം തിരഞ്ഞെടുത്തത് കെ എൽ രാഹുൽ നായകനായ കിംഗ്സ് ഇലവൻ പഞ്ചാബിനേയും, സ്റ്റീവ് സ്മിത്ത് നായകനായ രാജസ്ഥാൻ റോയൽസിനെയുമാണ്. ഇതിൽ രാജസ്ഥാൻ റോയൽസാണ് സ്റ്റൈറിസിന്റെ പട്ടികയിലെ ഏറ്റവും അവസാന സ്ഥാനക്കാർ.