SHARE

സീസന്റെ തുടക്കം മുതല്‍ പരിക്കിന്റെ പിടിയില്‍ വലയുന്ന ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തലവേദനയായി പരിക്ക്. ജംഷഡ്പൂരിനെതിരായ മത്സരത്തിലാണ് സെര്‍ജിയോ സിഡോഞ്ചക്കു പരിക്കേറ്റത്. രണ്ടാം പകുതിയുടെ തുടക്കത്തിലായിരന്നു സംഭവം. ഇന്നലെ ബ്ലാസ്റ്റേഴ്‌സിനെ നയിച്ചത് സിഡോഞ്ചയായിരുന്നു.

ഇതുവരെ സീസണിലെ എല്ലാ മത്സരങ്ങളും കളിക്കാന്‍ സിഡോഞ്ചയ്ക്കായിരുന്നു. മുമ്പ് പരിക്കേറ്റ മാരിയോ ആര്‍ക്കസ് തിരിച്ചെത്തിയതിന്റെ ആശ്വാസത്തില്‍ നില്‍ക്കുമ്പോളാണ് അടുത്ത പരിക്ക്, താരത്തിനു പരിക്കേറ്റ കാര്യം പരിശീലകന്‍ തന്നെയാണ് സ്ഥിരീകരിച്ചത്.

സിഡോഞ്ചയ്ക്കു പരിക്കുണ്ടെന്നും അടുത്ത മത്സരത്തില്‍ കളിക്കുമോ എന്ന കാര്യം ഉറപ്പു പറയാനാകില്ലെന്നുമാണ് മത്സര ശേഷം ഷട്ടോരി പറഞ്ഞത്. എന്നാല്‍ ഒഗ്ബച്ചേ അടുത്ത മത്സരത്തില്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.