SHARE

വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ഇന്ത്യന്‍ ആരാധകര്‍ക്ക് കിട്ടിയ സമ്മാനമായിരുന്നു 2011ലെ ഐസിസി ലോകകപ്പ് കിരീടം. ശ്രീലങ്കയെ തോല്പിച്ച് ഇന്ത്യ കിരീടം നേടിയപ്പോള്‍ അവസാനിച്ചത് നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പ്. ഫൈനലില്‍ കളിയിലെ താരമായി മാറിയത് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ എം.എസ്. ധോണിയും ആയിരുന്നു.

അന്ന് ഡ്രെസിംഗ് റൂമില്‍ നടന്ന ചില കാര്യങ്ങള്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്. ഫൈനലില്‍ കോഹ്‌ലി പുറത്തായശേഷം ക്രീസിലെത്തിയത് ധോണിയായിരുന്നു. സാധാരണ യുവരാജ് സിംഗായിരുന്നു ആ സ്ഥാനത്ത് ബാറ്റിംഗിന് ഇറങ്ങിയിരുന്നത്. എന്നാല്‍ ധോണി ഇറങ്ങാന്‍ കാരണം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആണെന്നാണ് സെവാഗ് പറയുന്നത്.

ഇടംകൈയനായ ഗൗതം ഗംഭീര്‍ ക്രീസില്‍ നില്ക്കുന്നുണ്ട്. അതിനൊപ്പം മറ്റൊരു ഇടംകൈയനായ യുവെയ കുടി ഇറക്കുന്നതിന് പകരം വലംകൈയനായ ധോണി ഇറങ്ങുന്നതാകും നല്ലതെന്ന് സച്ചിന്‍ പറഞ്ഞു. ഈ ഐഡിയ ഡ്രെസിംഗ് റൂമിലെ എല്ലാവര്‍ക്കും സ്വീകാര്യമായി. കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. ഗംഭീറിനൊപ്പം 109 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി ധോണി ഇന്ത്യയെ ജയത്തിലേക്ക നയിച്ചു. 91 റണ്‍സെടുത്ത ധോണി പുറത്താകാതെ നിന്നപ്പോള്‍ ഗംഭീറിന്റെ സംഭാവന 97 റണ്‍സായിരുന്നു.