SHARE

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് മുൻപ് സൺ റൈസേഴ്സ് ഹൈദാരാബാദിനെ കളിയാക്കിയ ഇന്ത്യൻ ഇതിഹാസ താരം വീരേന്ദർ സേവാഗിനെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് ലോകം. മത്സരത്തിന് മുൻപായി ക്രിക്ബസിൽ ഇരു ടീമുകളുടേയും സാധ്യതകൾ വിലയിരുത്തുമ്പോളായിരുന്നു സേവാഗ് ഹൈദരാബാദ് ടീമിനെ കളിയാക്കിയത്.

ഷാർജയിലെ ചെറിയ സ്റ്റേഡിയത്തിൽ നടക്കുന്ന ഈ മത്സരത്തിൽ ഹൈദരാബാദ് വാക്ക് ഓവർ നൽകണമെന്നായിരുന്നു സേവാഗ് പറഞ്ഞത്. 200 നും 250 നുമിടയിൽ സ്കോർ ചെയ്യാനുള്ള ബാറ്റിംഗ് തീപ്പൊരി അവർക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ വീരു, 150 റൺസ് നേടാനുള്ള കഴിവേ അവർക്ക് ഉള്ളെന്ന് പറയുകയായിരുന്നു. മുംബൈ ഇന്ത്യൻസാണ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്നതെങ്കിൽ അവർ 200 ന് മുകളിൽ സ്കോർ ചെയ്യുമെന്നും ഇതിനൊപ്പം സേവാഗ് ചൂണ്ടിക്കാട്ടി.

ഹൈദരാബാദ് ടീമിനെതിരായ സേവാഗിന്റെ ഈ പരിഹാസം പക്ഷേ ക്രിക്കറ്റ് പ്രേമികൾക്ക് അത്ര ഇഷ്ടപ്പെട്ടില്ല. സേവാഗിന്റെ കളിയാക്കലിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ആഞ്ഞടിച്ച് അവർ രംഗത്തെത്തി. കളിച്ചു കൊണ്ടിരുന്ന സമയത്ത് സേവാഗിനെ താൻ ഇഷ്ടപ്പെട്ടിരുന്നതായും എന്നാൽ ക്രിക്കറ്റ് കമന്റേറ്ററും, അനലിസ്റ്റുമായതിന് ശേഷം അദ്ദേഹത്തെ വെറുത്ത് തുടങ്ങിയെന്നുമായിരുന്നു ഒരു ആരാധകൻ ട്വീറ്റ് ചെയ്തത്.

ഇങ്ങനെയൊരു സംസാരം സേവാഗിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും, വളരെ മോശമെന്നുമായിരുന്നു മറ്റൊരു ആരാധകൻ കുറിച്ചത്. എന്തായാലും ഹൈദരാബാദിനെ സേവാഗ് കളിയാക്കിയത് അദ്ദേഹത്തിന്റെ ആരാധകർക്ക് പോലും ഇഷ്ടപ്പെട്ടിട്ടില്ല എന്ന് സമൂഹ മാധ്യമങ്ങളിലെ പ്രതികരണ‌ങ്ങളിൽ നിന്ന് വ്യക്തം.

സേവാഗിനെതിരെ ആരാധകർ നടത്തിയ പ്രതികരണ‌ങ്ങളിൽ ചിലത്,