SHARE

പെനാൽറ്റി പാഴാക്കിയ സെന​ഗൽ താരം എംബായെ ഡിയാ​ഗ്നെയ്ക്കെതിരെ നടപടിയെടുത്ത് ബെൽജിയൻ ടീം ക്ലബ് ബ്ര​ഗെ. കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീ​​ഗിൽ പി.എസ്.ജിക്കെതിരെ പെനാൽറ്റി പാഴാക്കിയതിനാണ് ഡിയ​ഗ്നെയ്ക്ക് പിഴ വിധിച്ചതും താൽക്കാലികമായി ടീമിൽ നിന്ന് ഒഴിവാക്കിയത്.

പി.എസ്.ജിയുടെ ​ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ 74-ാം മിനിറ്റിലാണ് ബ്ര​ഗെയ്ക്ക് പെനാൽറ്റി ലഭിച്ചത്. പകരക്കാരനായി ഇറങ്ങിയ ഡിയ​​ഗ്നെയെ തിയാ​ഗോ സിൽവ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. ക്ലബിന്റെ പെനാൽറ്റി എടുക്കാൻ നിയോ​ഗിച്ചിരുന്നത് ബെൽജിയൻ താരം തന്നെയായ ഹാൻസ് വനാക്കെനെയായിരുന്നു. എന്നാൽ വനാക്കനെ മറികടന്ന് ഡിയ​ഗ്നെ തന്നെ പെനാൽറ്റി എടുക്കുകയായിരുന്നു. പക്ഷെ ഈ കിക്ക് പി.എസ്.ജി ​ഗോളി കെയ്ലർ നവാസ് തട്ടിയകറ്റി

മറ്റൊരാളെടുക്കേണ്ടിയിരുന്നെ പെനാൽറ്റി, സ്വയം എടുക്കുകയും അത് പാഴാക്കുകയുെ ചെയ്തതിനാലാണ് ഡിയ​ഗ്നെയ്ക്കെതിരെ നടപടിയെന്നാണ് പരിശീലകൻ ഫിലിപ്പ് ക്ലെമന്റ് പറഞ്ഞത്. ഈയാഴ്ച നടക്കുന്ന ലീ​ഗ് മത്സരത്തിൽ നിന്ന് ഇതോടെ ഡിയ​ഗ്നെയെ ഒഴിവാക്കി. ഇനി ക്ലബിനായി ഡിയ​ഗ്നെ കളിക്കുമോയെന്ന കാര്യത്തിലും ഇതുവരെ തീരുമാനമായില്ലെന്നാണ് ക്ലെമന്റ് പറഞ്ഞത്.

അതേസമയം പിഴത്തുക എത്രയെന്ന കാര്യത്തിൽ വ്യക്തതതയില്ല. ഡിയ​ഗ്നെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചിരുന്നെങ്കിൽ മത്സരത്തിൽ ബ്ര​ഗെയ്ക്ക് സമനില സ്വന്തമാക്കാമിയരുന്നു.