SHARE

നായകൻ വിൻസെന്റ് കൊമ്പനി പോയതിന് പിന്നാലെ മറ്റൊരു സീനിയർ താരമായ ഡേവിഡ് സിൽവയും ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി വിടാനൊരുങ്ങുന്നതായി വാർത്തകൾ. പേര് വെളിപ്പെടുത്താത്ത ഒരു ഖത്തർ ക്ലബ് സിൽവക്ക് വൻ പ്രതിഫലം വാ​ഗ്ദാനം ചെയ്ത് രം​ഗത്തെത്തിയെന്നാണ് ഇം​ഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഒമ്പത് വർഷമായി സിറ്റിക്കൊപ്പമുണ്ട് സ്പാനിഷ് മിഡ്ഫീൽഡറായ സിൽവ. കൊമ്പനി പോയതോടെ ക്ലബ് ക്യാപ്റ്റൻ എന്ന ചുമതല സിൽവ ഏറ്റെടുക്കുമെന്ന് കരുതിയിരിക്കെയാണ് പുതിയ നീക്കങ്ങൾ. രണ്ട് വർഷത്തെ കരാറാണ് ഖത്തർ ക്ലബ് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. സിൽവ ഇതേക്കുറിച്ച് ​ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും, വാ​ഗ്ദാനം സ്വീകരിക്കാനാണ് കൂടുതൽ സാധ്യതയെന്നും ടൈംസ് റിപ്പോർട്ട് ചെയ്തു.

സ്പാനിഷ് ക്ലബ് വലൻസിയയിൽ നിന്ന് 2010-ലാണ് സിൽവ സിറ്റിയിലെത്തുന്നത്. തുടർന്ന് ക്ലബിനൊപ്പം നാല് പ്രീമിയർ ലീ​ഗ് കിരീടനേട്ടങ്ങളിലും പങ്കാളിയായി. കൊമ്പനിക്ക് പിന്നാലെ സിൽവ കൂടി സിറ്റി വിടാൻ തീരുമാനിച്ചാൽ പിന്നെ ക്ലബിന്റെ സുവർണസംഘത്തിൽ സെർജിയോ അ​ഗ്യൂറോ മാത്രമാകും ഇനി ശേഷിക്കുക