SHARE

വെനസ്വേലയ്ക്കും മൊറോക്കോയ്ക്കുമെതിരായ സൗഹൃദ മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന അർജന്റീന ടീമിന് കനത്ത തിരിച്ചടി. ടീമിന്റെ പ്രതിരോധനിരയിലെ സൂപ്പർ താരം നിക്കോളാസ് ഒട്ടാമെൻഡി ടീമിന് പുറത്തായി. പരിക്കിനെത്തുടർന്നാണ് സീനിയർ താരമായ ഒട്ടാമെൻഡിയുടെ പിൻവാങ്ങൽ

ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ താരമായ ഒട്ടാമെൻഡിക്ക് കഴിഞ്ഞ ദിവസം എഫ്.എ.കപ്പ് മത്സരത്തിനിടയാണ് കണ്ണങ്കാലിന് പരിക്കേറ്റത്. സ്വാൻസി സിറ്റിക്കെതിരായ മത്സരത്തിൽ എന്നാൽ മുഴുവൻ സമയവും ഒട്ടാമെൻഡി കളിച്ചിരുന്നു. കഴിഞ്ഞ ലോകകപ്പിലെ എല്ലാ മത്സരങ്ങളിലുമടക്കം അർജന്റീനയുടെ സ്ഥിരം ആദ്യഇലവൻ തരമാണ് ഒട്ടാമെൻഡി. സൂപ്പർ താരം ലയണൽ മെസി ടീമിൽ മടങ്ങിയെത്തിയെങ്കിലും സെർജിയോ അ​ഗ്യൂറോ, മൗറോ ഇക്കാർഡി തുടങ്ങി പല സൂപ്പർ താരങ്ങളേയും ഒഴിവാക്കിയിരുന്നു.

ഇപ്പോൾ ഒട്ടാമെൻഡി കൂടി പരക്കേറ്റ് പുറത്തായതോടെ ടീമിൽ അനുഭവസമ്പത്തുള്ള കളക്കാർ അധികമുണ്ടാകില്ല. മാർ‍ച്ച് 22-നാണ് വെനസ്വെലയുമായുള്ള മത്സരം. സ്പെയിനിൽ അത്ലെറ്റിക്കോ മഡ്രിഡിന്റെ മൈതാനമായ വാൻഡ മെട്രോപോളിറ്റാനോയിലാണ് ഈ മത്സരം. നാല് ദിവസങ്ങൾക്ക് ശേഷം മൊറോക്കോയെ അവരുടെ നാട്ടിൽ നേരിടും