SHARE

ജര്‍മ്മന്‍ ക്ലബ് ഫ്രാങ്ക്ഫര്‍ട്ടിന്റെ സെര്‍ബിയന്‍ മുന്നേറ്റതാരം ലൂക്ക ജോവിച്ചിനെ ബാഴ്‌സലോണ നോട്ടമിട്ടതായി റിപ്പോര്‍ട്ട്. സീസണില്‍ ഫ്രാങ്ക്ഫര്‍ട്ടിന് തകര്‍പ്പന്‍ പ്രകടനമാണ് ജോവിച്ച് നടത്തുന്നത്. ബുണ്ടസ് ലിഗയില്‍ ഇതുവരെ  15 ഗോളുകളും 5 അസിസ്റ്റുകളും താരം സ്വന്തമാക്കി കഴിഞ്ഞു. ഇതിനിടെയാണ് ജോവിച്ച് ബാഴ്‌സയുടെ റഡാറില്‍ എത്തിയതായി സൂചനകള്‍ പുറത്തു വരുന്നത്.

മിലാനില്‍ വെച്ച് ബാഴ്‌സലോണ പ്രതിനിധി ജോവിച്ചുമായി ചര്‍ച്ച നടത്തിയെന്ന് ഇ സ്‌പോര്‍ട്‌സ് ആര്‍ എ സി 1 റേഡിയോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബാഴ്‌സ ആദ്യം ടീമിലെത്തിക്കുക ജോവിച്ചിനെ ആയിരിക്കുമെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നാണ് ഫുട്‌ബോള്‍ ലോകം കരുതുന്നത്.