SHARE

ജർമൻ ബുന്ദസ്‌ലി​ഗയിൽ ഒരു മത്സരത്തിൽ അഞ്ച് ​ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം എയിൻട്രാച്ച് ഫ്രാങ്ക്ഫർട്ടിന്റെ ലൂക്കാ ജോവിച്ചിന്. സെർബിയൻ സ്വദേശിയായ ഈ ഇരുപതുകരാൻ ഫോർച്യുണ ഡസൽഡോർഫിനെതിരായ മത്സരത്തിലാണ് ​ഗോളടിച്ചുകൂട്ടിയത്. മത്സരം ഫ്രാങ്ക്ഫർട്ട് ഒന്നിനെതിരെ ഏഴ് ​ഗോളിന് വിജയിച്ചു

മത്സരത്തിന്റെ 26,34,55,69,72 മിനിറ്റുകളിലാണ് ബുന്ദസ്ലി​ഗയിൽ ചരിത്രം കുറിച്ച ജോവിച്ചിന്റെ ​ഗോളുകൾ പിറന്നത്. 2015-ൽ ബയേൺ മ്യൂണിക്കിന്റെ റോബർട്ട് ലെവൻഡോവസ്കി നേടിയതിന് ശേഷം, ഒരു മത്സരത്തിൽ അഞ്ച് ​ഗോൾ നേടുന്ന ആദ്യത്തെ കളിക്കാരനുമാണ് ജോവിച്ച്. ജോവിച്ചിന് പുറമെ സെബാസ്റ്റ്യൻ ഹാളറാണ് എയിൻട്രാച്ചിന്റെ ബാക്കി രണ്ട് ​ഗോളുകൾ നേടിയത്.

ഇക്കഴിഞ്ഞ ലോകകപ്പിൽ ബ്രസീലിനെതിരായ മത്സരത്തിൽ കളിച്ച സെർബിയൻ ടീമിൽ ജോവിച്ചുണ്ടായിരുന്നു. പോർച്ചു​ഗീസ് ക്ലബ് ബെൻഫിക്കയിൽ നിന്ന് ഇപ്പോൾ ലോണിലാണ് ജോവിച്ച് എയിൻട്രാച്ചിൽ കളിക്കുന്നത്.സെർബയയിലെ പ്രധാന ക്ലബായ റെഡ്സ്റ്റാർ ബെൽ​ഗ്രോഡിലും ജോവിച്ച് കളിച്ചിട്ടുണ്ട്.