SHARE

വിഖ്യാത പരിശീലകൻ ഹോസെ മൗറീന്യോയുടെ പേര് സ്റ്റേഡിയത്തിന് നൽകി സെർബിയൻ സൂപ്പർ താരം നെമാൻജ മാറ്റിച്ച്. സെർബിയയിൽ തന്റെ നാടായ യുബിയിൽ നിർമിച്ച ഫുട്ബോൾ കോംപ്ലക്സിലെ ചെറു സ്റ്റേഡിയത്തിനാണ് പോർച്ചു​ഗീസ് പരിശീലകന്റ പേര് നൽകിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിരതാരമായ മാറ്റിച്ച്, ഈ സംരഭത്തിൽ നിരന്തരം മുതൽ മുടക്കിയിരുന്നു. തുടർന്നാണ് സ്റ്റേഡിയത്തിന് മൗറീന്യോയുടെ പേര് നൽകിയത്. മൗറീന്യോയോട് ചോദിച്ചശേഷമാണ് മാറ്റിച്ച് സ്റ്റേഡിയത്തിന് പേര് നൽകിയെതെന്നാണ് സൂചന. അ‍ഞ്ഞൂറ് പേർക്കിരിക്കാവുന്ന ചെറിയ സ്റ്റേഡിയമാണിത്. സ്റ്റേഡിയത്തിന് പേരിട്ടതിന് പിന്നാലെ നന്ദി അറിയിച്ചുള്ള മൗറീന്യോയുടെ വീഡിയോ സന്ദേശം ജനങ്ങൾക്ക് ലഭിക്കുകയും ചെയ്തു.

ഹോസെ മൗറീന്യോ പരിശീലകനായിരിക്കെയാണ് മാറ്റിച്ച് v. 2014-ൽ ആയിരുന്നു ഇത്. പിന്നീട് മൗറീന്യോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിന് പിന്നാലെ 2017-ൽ മാറ്റിച്ചിനേയും ടീമിലെത്തിച്ചിരുന്നു.