SHARE

അര്‍ജന്റീന – ജര്‍മ്മനി മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും ഈ മത്സരത്തിലും പിറന്നു ഒരു റെക്കോര്‍ഡ്. ജര്‍മ്മനിക്കായി ആദ്യ ഗോളടിച്ച ഗ്നബ്രിയാണ് റെക്കോര്‍ഡിനുടമ. ജര്‍മ്മന്‍ ഇതിഹാസം മിറോസാവ് ക്ലോസെയുടെ റെക്കോര്‍ഡാണ് ഗ്നബ്രിക്കു മുന്നില്‍ തകര്‍ന്നടിഞ്ഞത്.

ജര്‍മ്മനിയ്ക്കു വേണ്ടി ഏറ്റവും വേഗത്തില്‍ 10 ഗോള്‍ നേടിയെന്ന റെക്കോര്‍ഡാണ് ഗ്നബ്രി സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്. 13 മത്സരങ്ങളില്‍ നിന്നായിരുന്നു മിറോസാവ് ക്ലോസെ 10 ഗോളുകള്‍ നേടിയത്. എന്നാല്‍ ഗ്നബ്രിക്ക് 11 മത്സരങ്ങള്‍ മാത്രമാണ് 10 ഗോള്‍ നേട്ടത്തിനായി വേണ്ടി വന്നത്.

കളി തുടങ്ങി 15-ാം മിനിറ്റിലായിരുന്നു ഗ്നബ്രിയുടെ ഗോള്‍. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനത്തെ രണ്ടിനെതിരെ എഴു ഗോളുകള്‍ക്ക് ബയേണ്‍ തകര്‍ത്ത മത്സരത്തില്‍ ബയേണിനായി നാലു ഗോളുകളായിരുന്നു ഈ 24 കാരന്റെ പാദങ്ങളില്‍ നിന്നും പിറന്നത്.