SHARE

മാഞ്ചസ്റ്റർ സിറ്റി എന്ന ക്ലബിന്റെ ഇന്ന് കാണുന്ന മികവിന് പിന്നിൽ ഏറെ വിയർപ്പൊഴുക്കിയ കളിക്കാരനാണ് സെർജിയോ അ​ഗ്യൂറോ. 2011 മുതൽ മാഞ്ചസ്റ്റർ സിറ്റിയിലുള്ള അ​ഗ്യൂറോ ഇതിനകം ക്ലബിനായി 300-ലേറെ മത്സരം കളിച്ചിട്ടുണ്ട്. ഇന്നലെ ചെൽസിക്കെതിരായ മത്സരത്തിൽ സിറ്റിക്ക് വമ്പൻ വിജയം നൽകിയതും അ​ഗ്യൂറോയുടെ മികവായിരുന്നു

സ്വന്തം മൈതനാമയ എത്തിഹാദിലാണ് മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ തകർത്തത്. മത്സരത്തിൽ ഹാട്രക്കോടെയാണ് അർജന്റൈൻ സ്ട്രൈക്കർ അ​ഗ്യൂറോ തിളങ്ങിയത്. ഇതോടെ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഏറ്റവുമധികം ഹാട്രിക്ക നേടിയ കളിക്കാരനെന്ന അലൻ ഷിയററുടെ റെക്കോർഡിനൊപ്പമത്തി അ​ഗ്യൂറോ. പതിനൊന്ന് ഹാട്രിക്ക് വീതമാണിപ്പോൾ അ​ഗ്യൂറോയും ഷിയററും നേടിയിരിക്കുന്ന്. ഒരു ഹാട്രിക്ക് കൂടി നേടിയാൽ അ​ഗ്യൂറോയെ കാത്തിരിക്കുന്നത് ചരിത്രനേട്ടമാണ്.

ഒമ്പത് ഹാട്രിക്ക് നേടിയ റോബി ഫൗളറായിരുന്നു പട്ടികയിൽ രണ്ടാമത്. എട്ട് ഹാട്രിക്കുകൾ നേടിയ മൈക്കിൾ ഓവൻ, ഹാരി കെയിൻ, തിയറി ഹെന്റി എന്നിവരാണ് പിന്നിലുള്ളത്. ഇതിൽ ഹാരി കെയിൻ മാത്രമാണ് അ​ഗ്യൂറോയ്ക്കപ്പം നിലവിൽ കളിക്കുന്നതാരം. ബാക്കിയെല്ലാവരും വിരമിച്ചുകഴിഞ്ഞു