SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ എ.ടി.കെ മോഹൻ ബ​ഗാനും മുംബൈ സിറ്റിയും തമ്മിലേറ്റുമുട്ടിമ്പോൾ ആരാധകർ ആവേശത്തിലായിരുന്നു. ലീ​ഗിലെ ആദ്യ രണ്ട് സ്ഥാനക്കാർ എന്നതിനൊപ്പം തന്നെ രണ്ട് വ്യത്യശ്ത കളിശൈലികൾ തമ്മിലുള്ള ഏറ്റുമുട്ടാലാണ് അരങ്ങേറിയത്. ഒടുവിൽ പാറപോലുള്ള എ.ടി.കെ പ്രതിരോധത്തെ ഒരു ​ഗോളിന് മറികടന്ന് മുംബെ വിജയം പിടിച്ചെടുത്തു.

കടുത്ത പ്രതിരോധഫുട്ബോൾ കളിക്കുന്ന എ.ടി.കെ, കൗണ്ടർ അറ്റാക്കുകളിലൂടെ ​ഗോൾ നേടാൻ മികവുള്ളവരാണ്. ഇത്തരമൊരു ടീമിനെതിരെ വിജയം നേടിയത് കൃത്യമായ പരിശീലനത്തോടെയായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് ​മുംബൈ പരിശീലകൻ സെർജിയോ ലൊബേറ.

എ.ടി.കെ മോഹൻബ​ഗാന്റെ പദ്ധതികളെന്തായിരുന്നവെന്ന് ഞങ്ങൾക്ക് അറിമായിരുന്നു, അതിനാൽ തന്നെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങൾ അതനുസരിച്ചുള്ള പരിശീലനത്തിലായിരുന്നു, വളരെയേറെ ശക്തമായ പ്രതിരോധനിരയുള്ള ടീമിനെതിരെ കളിക്കുമ്പോളുള്ള ഞങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ ഇത് സഹായിച്ചു, ടീമിന്റെ പ്രകടനത്തിൽ ഞാൻ വളരെയേറെ സംതൃപ്തനാണ്, ലൊബേറ പറഞ്ഞു.