SHARE

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി നൽകി സ്പാനിഷ് താരം സെർജിയോ റെ​ഗ്വിലോൺ ടോട്ടനം ഹോട്സ്പർസിലേക്ക്. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡുമായി ഇക്കാര്യത്തിൽ ടോട്ടനം ധാരണയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ റെ​ഗ്വിലോണിനെ ടോട്ടനം താരമായി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചേക്കും

റയൽ മഡ്രിഡിന്റെ അക്കാദമി താരമായ ഈ ലെഫ്റ്റ് ബാക്ക് കഴിഞ്ഞ സീസണിൽ സെവിയ്യക്കായാണ് കളിച്ചത്. യറോപ്പാ ലീ​ഗ് കിരീടനേട്ടത്തിലടക്കം നടത്തിയ മികച്ച പ്രകടനത്തോടെ റെ​ഗ്വിലോണിനായി യുണൈറ്റഡ് രം​​ഗത്തെത്തിയിരുന്നു. എന്നാൽ പിന്നീട് താരത്തെ തിരച്ചുവാങ്ങാനുള്ള റയലിന്റെ ബൈബാക്ക് ക്ലോസിനോട് യുണൈറ്റഡ് യോജിച്ചില്ല, മാത്രവുമല്ല റയൽ ചോദിച്ച 30 ദശലക്ഷം യൂറോ എന്ന ട്രാൻസ്ഫർ തുകയും അവർ അം​ഗീകരിച്ചില്ല. 20 ദശലക്ഷം യൂറോ മുടക്കാമെന്നായിരുന്നു യുണൈറ്റഡ് നിലപാട്.

-Advertisement-

ഇതിനിടെയാണ് ടോട്ടനത്തിന്റെ ഇടപെടൽ. റയൽ ആവശ്യപ്പെട്ട ബൈബാക്ക് ക്ലോസ് ഇവർ അം​ഗീകരിച്ചു. ഇതോടെ 30 ദശലക്ഷം യൂറോ എന്ന തുകയിലും ഇരുക്ലബുകളും ധാരണയിലെത്തി. അഞ്ച് വർഷത്തെ കരാർ റെ​ഗ്വിലോൺ ടോട്ടനവുമായി ഒപ്പവയ്ക്കുമെന്നാണ് സൂചന.