SHARE

ഇറ്റലിയിലെ സെരി എ ക്ലബായ കാ​ഗ്ലിയാരി പരിശീലകൻ യുസേബിയോ ഡി ഫ്രാൻസിസ്കോയെ പുറത്താക്കി. ലീ​ഗിൽ തുടർച്ചയായ 16 മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാനാകാതെ വന്നതോടെയാണ് യുസേബിയോയ്ക്ക് പുറത്തേക്ക് വഴിതെളിഞ്ഞത്. ക്ലബ് ഇക്കാര്യം പ്രഖ്യപിച്ചു.

കഴിഞ്ഞ വർഷമാണ് യുസേബിയ കാ​ഗ്ലിയാരി പരിശീകനായെത്തുന്നത്. ഈ സീസണിൽ 23 ലീ​ഗ് മത്സരങ്ങൾ പിന്നിട്ടപ്പോൾ മൂന്നെണ്ണത്തിൽ മാത്രമാണ് ക്ലബ് ജയിച്ചത്. ആറെണ്ണം സമനിലയായപ്പോൾ 14 മത്സരങ്ങളിലാണ് ക്ലബ് തോറ്റത്. കഴിഞ്ഞ ദിവസം ടൊറീനോയോട് തോറ്റതോടെ കാ​ഗ്ലായാരിയുടെ തരംതാഴ്ത്തൽ സാധ്യത ഏറി. ഇതോടെയാണ് യുസേബിയോയെ പുറത്താക്കാൻ ക്ലബ് തയ്യറായത്.

യുസേബിയോയ്ക്കൊപ്പം അദ്ദേഹത്തിന്റെ പരിശീലകസംഘത്തിലെ എല്ലാവരേയും ക്ലബ് ഒഴിവാക്കി. 2018-ൽ റോമയെ ചാമ്പ്യൻസ് ലീ​ഗ് സെമി വരെ എത്തിച്ച് ശ്രദ്ധേയനായ പരിശീലകനാണ് യുസേബിയോ. പുറത്താക്കപ്പെട്ട യുസേബിയോയ്ക്ക് പകരം ലിയനാർഡോ സെംപ്ലിസിയാണ് കാ​ഗ്ലിയാരി പരിശീലകനാകുക.