SHARE

ജംഷദ്പൂർ എഫ് സിയുടെ സ്റ്റാർ മിഡ്ഫീൽഡർ മൈക്കൽ സൂസൈരാജ് കൊൽക്കത്തൻ ക്ലബ്ബായ എ ടി കെ യിലേക്ക് മാറുന്നു. കഴിഞ്ഞ‌ സീസണിൽ വൻ തുകയ്ക്ക് ഐലീഗ് ക്ലബ്ബായ ചെന്നൈ‌സിറ്റിയിൽ നിന്ന് ജംഷദ്പൂർ എഫ് സിയിലേക്കെത്തിയ സൂസൈരാജിന്റെ കരാറിൽ ഒരു റിലീസ് ക്ലോസും ഉൾപ്പെടുത്തിയിരുന്നു. ഈ തുക നൽകാൻ എ ടികെ തയ്യാറായതോടെയാണ് താരം ക്ലബ്ബ് മാറുമെന്ന് ഉറപ്പായത്. എന്നാൽ റിലീസ് ക്ലോസ് തുക എത്രയാണെന്ന് ഇത് വരെ പുറത്ത് വന്നിട്ടില്ല

പോയ സീസണിൽ ജംഷദ്പൂർ എഫ് സിക്ക് വേണ്ടി 14 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ സൂസൈരാജ് 4 ഗോളുകളും നേടിയിരുന്നു. കഴിഞ്ഞ സീസണിൽ ജംഷദ്പൂർ എഫ് സി, ഗോവയ്ക്കെതിരെയും,ബെംഗളൂരു എഫ് സി ക്കെതിരെയും നേടിയ തകർപ്പൻ വിജയങ്ങളിൽ നിർണായക പങ്കാണ് സൂസൈരാജ് വഹിച്ചത്. ഭാവനാസമ്പന്നനായ മധ്യനിര താരമായ സൂസൈരാജെത്തുന്നത് വരും സീസണിൽ എ ടി കെ മധ്യനിരയുടെ ശക്തി വർധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.