SHARE

ന്യൂസിലാന്‍ഡിനെതിരായ നാലാം ട്വന്റി-ട്വന്റിയില്‍ ഋഷഭ് പന്തിന് അവസരം നല്‍കാത്തതിനെതിരെ മുന്‍ താരം സേവാഗ് രംഗത്ത്. റിസര്‍വ് താരങ്ങള്‍ക്കു പേലും അവസരം നല്‍കിയപ്പോള്‍ പന്തിനെ ഒഴിവാക്കിയത് ശരിയായില്ലെന്ന് സേവാഗ് പറഞ്ഞു. സൈഡ് ബഞ്ചിലാണ് പന്തിന്റെ സ്ഥാനം. അദ്ദേഹം അവിടിരുന്ന് എങ്ങനെ സ്‌കോര്‍ ചെയ്യുമെന്നും സേവാഗ് ചേദിച്ചു.

ഒരു കളിക്കാരനെ വലിയ സംഭവമായി അവതരിപ്പിച്ചിട്ട് ഇങ്ങവെ ഒഴിവാക്കുന്നത് ശരിയല്ലെന്നും പ്രകടനത്തിലെ സ്ഥിരതയില്ലായ്മയാണ് പ്രശ്‌നമെങ്കില്‍ നായകന്‍ അത് പന്തിനോട് വ്യക്തമായി പറയണമെന്നും സേവാഗ് പറഞ്ഞു. കോലി അത്തരത്തില്‍ സംസാരിച്ചിട്ടുണ്ടോ എന്നറിയില്ലെന്നും സേവാഗ് പറഞ്ഞു.

തങ്ങളുടെ കാലത്ത് നായകനും കളിക്കാരും തമ്മില്‍ ആശയവിനിമയം നടന്നിരുന്നുവെന്നും ഇപ്പോള്‍ അതില്ലെങ്കില്‍ തെറ്റാണെന്നും പറഞ്ഞ സേവാഗ്, ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മ്മ നായകനായിരുന്നപ്പോള്‍ അദ്ദേഹം കളിക്കാരോടെല്ലാം സംസാരിക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ടെന്നും പറഞ്ഞു