SHARE

പ്രീസീസൺസൗഹൃദ മത്സരത്തിൽ വീണ്ടും തോൽവിയേറ്റുവാങ്ങി പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ. സ്പാനിഷ് ടീമായ സെവിയ്യയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അവരുടെ തോൽവി. പ്രീസീസണിൽ അവരുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. നേരത്തെ ബൊറൂസിയ ഡോർട്ട്മുണ്ടിനോട് നടന്ന പോരാട്ടത്തിലും അവർ തോൽവിയേറ്റു വാങ്ങിയിരുന്നു.

സൂപ്പർ താരങ്ങളായ മൊഹമ്മദ് സാല, റോബർട്ട് ഫിർമീന്യോ, സാദിയോ മാനെ തുടങ്ങിയവർ ഇല്ലാതെയായിരുന്നു സെവിയ്യക്കെതിരെ ലിവർപൂൾ കളിക്കാനിറങ്ങിയത്. മത്സരത്തിന്റെ മുപ്പത്തിയേഴാം മിനുറ്റിൽ സെവിയ്യയുടെ ആദ്യ ഗോൾ പിറന്നു. നൊളിറ്റോയായിരുന്നു ഗോൾ സ്കോറർ. എന്നാൽ ഏഴ് മിനുറ്റുകൾക്ക് ശേഷം ഡിവോക്ക് ഒറിജിയുടെ ഗോളിൽ ലിവർപൂൾ സ്കോർ ഒപ്പമെത്തിച്ചു. ആദ്യ പകുതിക്ക് പിരിയുമ്പോൾസ്കോർ നില തുല്യമായിരുന്നു.

എഴുപത്തിയാറാം മിനുറ്റിൽ ലിവർപൂളിന്റെ ലാരോസിയെ ഫൗൾ ചെയ്തതിന് സെവിയ്യൻ താറ്റം യോറിസ് നാഗ്നൻ ചുവപ്പ് കാർഡ് കണ്ടു. തുടർന്ന് 10 പേരുമായാണ് സ്പാനിഷ് ടീംകളിച്ചത്. മത്സരം സമനിലയിൽ കലാശിക്കുമെന്ന് കരുതിയിരുന്നപ്പോളായിരുന്നു സെവിയ്യയുടെ വിജയ ഗോൾ പിറന്നത്. 90-ം മിനുറ്റിൽഅലസാന്ദ്രെ പോസോ നേടിയ ഈ ഗോളിൽ സെവിയ്യ ജയിച്ച് കയറുകയായിരുന്നു.