SHARE

കോപ്പാ ഡെല്‍ റേ ടൂര്‍ണമമെന്റില്‍ സെവിയ്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. സെമിയില്‍ ഇരു പാദങ്ങളിലുമായി നടന്ന മത്സരത്തില്‍ ലെഗാനീസിനെ വീഴ്ത്തിയാണ് മൂന്ന് വര്‍ഷത്തിനിടെ രണ്ടാം തവണയും സെവ്വിയ ഫൈനലിലെത്തിയത്.

ക്വാര്‍ട്ടറില്‍ റയലിനെ അട്ടിമറിച്ച് സെമിയിലെത്തിയ ലെഗാനിസിനെ ഇരു പാദങ്ങളിലുമായി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സെവിയ്യ വീഴ്ത്തിയത്. ലെഗാനിസിന്റെ മൈതാനത്ത് നടന്ന ആദ്യ പാദ മത്സരം ഇരുടീമുകളും ഒരോ ഗോള്‍ നോടി സമനിലയിലായിരുന്നു. സെവിയ്യയുടെ മൈതാനത്ത് നടന്ന രണ്ടാം പാദ മത്സരം എതിരില്ലാത്ത് രണ്ട് ഗോളിനാണ് സെവിയ്യ ജയിച്ചത്. ജോവാക്വിന്‍ കോറേയയും ഫ്രാങ്കോ വാസ്‌ക്വസുമാണ് ഗോളുകള്‍ നേടിയത്.

എ.സി മിലാനില്‍ നിന്ന് പുറത്താക്കിയ പരിശീലകന്‍ വിന്‍സെന്‍സോ മോന്റേലയാണ് ഇപ്പോള്‍ സെവ്വിയയുടെ പരിശീലകന്‍. വലന്‍സിയയും ബാഴ്‌സലോണയും തമ്മില്‍ നടക്കുന്ന രണ്ടാം സെമിയിലെ ജേതാക്കളെ സെവിയ്യ ഫൈനലില്‍ നേരിടും.ഏപ്രില്‍ 21-നാണ് ഫൈനല്‍