SHARE
Indian Player Virender Sehwag And Yuvraj Singh During The Triangular Series - Final India vs Sri Lanka Played at Rangiri Dambulla International Stadium 28 August 2010 - day/night (50-over match)

ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ വെടിക്കെട്ട് താരമായിരുന്നു വീരേന്ദര്‍ സേവാഗ്. യുവരാജും തന്റെ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ച താരമാണ്. സേവാഗ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ യുവരാജ് ഫിറ്റ്‌നസ് സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം കുറച്ച് നാളുകളായി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താണ്. എന്നാല്‍  യുവരാജിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് വീരേന്ദര്‍ സേവാഗ് പറയുന്നത്.

കുറേ നാളുകള്‍ ടീമില്‍ നിന്ന് പുറത്തായിട്ടും 36ാം വയസ്സില്‍ പേസ് ബൗളര്‍ ആശിഷ് നെഹ്‌റ തിരിച്ചു വന്നെങ്കില്‍ എന്ത് കൊണ്ട് യുവരാജിന് കഴിയില്ലായെന്നാണ് സേവാഗിന്റെ ചോദ്യം. നിലവില്‍ ഐ പി എല്‍ ടീം കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ മെന്ററാണ് വിരേന്ദര്‍ സേവാഗ്. പഞ്ചാബ് ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന താരങ്ങളെ കുറിച്ച് ചോദിച്ചപ്പോഴും സേവാഗ് യുവരാജിന്റെയും ഹര്‍ഭജന്റെയും പേരാണ് പറഞ്ഞത്. യുവരാജിനെയും ഹര്‍ഭജനെയും പഞ്ചാബ് ജേഴ്‌സിയില്‍ കാണാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് സേവാഗിന്റെ അഭിപ്രായം.

‘ഇന്ത്യന്‍ ടീമിലില്ലെങ്കിലും യുവരാജ് മികച്ച താരമാണ്. നിലവില്‍ കളിച്ച് കൊണ്ടിരിക്കുന്ന താരങ്ങൾക്കും ഇത്തരത്തില്‍ ഫോം നഷ്ടപ്പെടാറുണ്ട്. അത് കൊണ്ട് തന്നെ യുവരാജ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തും’ – സേവാഗ് പറഞ്ഞു. ഐ പി എല്ലില്‍ വിദേശതാരങ്ങളായ ബെന്‍ സ്റ്റോക്‌സ്, ഡ്വെയിന്‍ ബ്രാവോ, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയവരെ ടീമിലെത്തിക്കാന്‍ ഏത് ടീമുകള്‍ക്കും ആഗ്രഹമുണ്ടാവുമെന്നും സേവാഗ് കൂട്ടിച്ചേര്‍ത്തു.