SHARE

മുന്‍ ഇന്ത്യന്‍ താരം വിരേന്ദ്ര സേവാഗിന്റെ ട്വീറ്റിനെ ഏറ്റുപിടിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് വിജയത്തിനു ശേഷം സേവാഗ് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റാണ് ക്രിക്കറ്റ് ആരാധകര്‍ ചര്‍ച്ചാ വിഷയമാക്കിയിരിക്കുന്നത്. വിജയത്തിനു ചുക്കാന്‍ പിടിച്ച ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ട്വീറ്റ്.

എന്നാല്‍ രവീന്ദ്ര ജഡേജയുടെ പേര് ട്വീറ്റില്‍ ഉള്‍പെടുത്തിയില്ല. കാര്യം നിസ്സാരമാണെങ്കിലും പ്രശ്‌നം ഗുരുതരമായിരിക്കുകയാണ്, രോഹിത് ശര്‍മ്മയേയും മായങ്ക് അഗര്‍വാളിനേയും മുഹമ്മദ് ഷമിയേയും അശ്വിനേയും പൂജാരയേയും എല്ലാം ട്വീറ്റില്‍ പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ചിട്ടുണ്ട്. എന്നാല്‍ ജഡേജയെ മറന്നത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് സഹിച്ചില്ല.

സേവാഗിന്റെ ടിവിയില്‍ ജഡേജയുടെ പ്രകടനങ്ങള്‍ ഇല്ലായിരുന്നോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഈ ചേദ്യം ജഡേജ തന്നെ റീട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെ ജഡേജയുടെ പക്ഷത്തും സേവാഗിന്റെ പക്ഷത്തുമായി അണിനിരന്ന ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദം ശക്തമാക്കിയിരിക്കുകയാണ്.