SHARE

പാകിസ്ഥാൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ഷഹീദ് അഫ്രീദിയെ ബൂം-ബൂം എന്നാണ് ക്രിക്കറ്റ് ലോകംവിളിക്കുന്നത്. അതിവേഗം സ്കോർ ചെയ്യുന്ന അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലിയും, കൂറ്റൻ ഷോട്ടുകൾ അടിക്കാനുള്ള കഴിവുമാണ് ബൂം-ബൂം എന്ന പേര് അദ്ദേഹത്തിന് ലഭിക്കാൻ കാരണം പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും പാക് താരത്തിന് ബൂം-ബൂം എന്ന പേര് സമ്മാനിച്ചത് ആരെന്ന് ഇത് വരെ ക്രിക്കറ്റ് ലോകത്തിന് അറിയാമായിരുന്നില്ല, എന്നാൽ ഇപ്പോളിതാ അഫ്രീദി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നു.

കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് ക്രിക്കറ്റ് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഇക്കാര്യം അഫ്രീദി വെളിപ്പെടുത്തിയത്. ആരാണ് താങ്കൾക്ക് ബൂം ബൂം എന്ന പേര് നൽകിയത് എന്നായിരുന്നു തൽഹ എന്ന് പേരുള്ള ആരാധകന്റെ ചോദ്യം. മുൻ ഇന്ത്യൻ താരവും നിലവിൽ ഇന്ത്യൻ ടീമിന്റെ പരിശീലകനുമായ രവി ശാസ്ത്രിയാണ് ബൂം -ബൂം എന്ന പേര് തനിക്ക് സമ്മാനിച്ചതെന്ന് അഫ്രീദി വെളിപ്പെടുത്തി‌.

അതേ സമയം ലോകക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റ്സ്മാന്മാരിലൊരാളായ അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് കഴിഞ്ഞു. 400 ലധികം സിക്സറുകളാണ് തന്റെ അന്താരാഷ്ട്ര കരിയറിൽ താരം നേടിയിട്ടുള്ളത്.