SHARE

ലോകകപ്പില്‍ ഇത്തവണ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരമാണ് ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ഹസന്‍. എല്ലാ മത്സരങ്ങളിലും ബാറ്റുകൊണ്ടും പന്തുകൊണ്ടും ഗംഭീരമാണ് ഷക്കീബിന്റെ പ്രകടനം. ഇപ്പോഴിതാ തന്റെ വിജയരഹസ്യം അദേഹം തുറന്നുപറഞ്ഞിരിക്കുന്നു.

‘ഒന്നരമാസത്തോളം നീണ്ടു നിന്ന പ്രാക്ടീസാണ് എന്റെ വിജയ രഹസ്യം. ആ സമയത്ത് വളരെയേറെ കഷ്ടപ്പെട്ടു. എന്റെ വിജയത്തിന്റെ പ്രധാന കാരണവും അതാണ്’. ഐസിസി ട്വിറ്ററില്‍ പങ്കു വെച്ച വീഡിയോയിലാണ് താരം ഇക്കാര്യം തുറന്നു പറയുന്നത്.

ഓസ്‌ട്രേലിയക്കെതിരായ മത്സരം മാറ്റിനിര്‍ത്തിയാല്‍ ബാക്കി എല്ലാ മത്സരങ്ങളിലും ഷാക്കിബ് 50 തിനു മുകളില്‍ സ്‌കോര്‍ ചെയ്തു. ഓസ്‌ട്രേലിയക്കെതിരെ 41 റണ്‍സിന് പുറത്തായതാണ് ചെറിയ സ്‌കോര്‍. ലോകകപ്പില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന ആദ്യ ബംഗ്ലാദേശ് താരമെന്ന റെക്കോര്‍ഡ് താരത്തിന് സ്വന്തമാണ്.