SHARE

ബംഗ്ലാദേശ് ക്രിക്കറ്റില്‍ കോച്ച് മാറിയതിനു പിന്നാലെ ടെസ്റ്റ് ക്യാപ്റ്റനെയും മാറ്റി. ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്താണ് പുതിയ മാറ്റം വരിക. മുഷ്ഫിക്കുര്‍ റഹീമിന് പകരം ഷക്കീബ് അല്‍ഹസനാണ് പുതിയ നിയോഗം. 2011ല്‍ ഷക്കീബിന് പകരമാണ് റഹീം ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്തത്. ഈ മാസം ആദ്യമാണ് ചന്ദ്രിക ഹതുരുസിംഗ പരിശീലക സ്ഥാനം രാജിവച്ചത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പരയാകും ഷക്കീബിന്റെ ആദ്യ നിയോഗം.

ബംഗ്ലാദേശിനെ 34 ടെസ്റ്റുകളില്‍ നയിച്ച റഹീം ടീമിനെ ഏഴു കളികളില്‍ ജയത്തിലേക്ക് നയിച്ചു. 18 എണ്ണത്തില്‍ തോറ്റപ്പോള്‍ ഒന്‍പതെണ്ണം സമനിലയിലായി. കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിനെ കീഴടക്കിയപ്പോഴും ഈ വര്‍ഷം ശ്രീലങ്കയെ തോല്പിച്ചപ്പോഴും മുന്നില്‍ നിന്നു നയിച്ചത് റഹീമായിരുന്നു. അവസാനം നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മോശം പ്രകടനമാണ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ താരത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചന.