SHARE

സിംബാബ് വെയ്‌ക്കെതിരായ അവസാന രണ്ടു ട്വന്റി-20 മത്സരങ്ങള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഒരുമാറ്റം. വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറിന് വിശ്രമം നല്കി. അവസാന രണ്ടു മത്സരത്തിലും അഞ്ചുവിക്കറ്റ് നേട്ടം താഹിര്‍ സ്വന്തമാക്കിയിരുന്നു. തബ്രൈസ് ഷംസിയാകും അടുത്ത മത്സരങ്ങളില്‍ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല വഹിക്കുക.

ഏകദിന പരമ്പരയില്‍ ഹാട്രിക്കടക്കം മൂന്നു കളിയില്‍ നിന്ന് 10 വിക്കറ്റാണ് താഹിര്‍ വീഴ്ത്തിയത്. ആദ്യ ട്വന്റി-20യില്‍ 17 പന്തില്‍ നിന്ന് അഞ്ചുവിക്കറ്റും താരം നേടിയിരുന്നു. ലോകകപ്പിന് മുമ്പ് ഷംസിക്ക് കൂടുതല്‍ അവസരങ്ങള്‍ നല്കുന്നതിന്റെ ഭാഗമായിട്ടാണ് വിശ്രമം. അടുത്തവര്‍ഷം ഇംഗ്ലണ്ടിലാണ് ലോകകപ്പ് നടക്കുന്നത്.