SHARE
CAPE TOWN, SOUTH AFRICA - APRIL 18: Shane Warne of Rajasthan bowls during the IPL T20 match between Rajasthan Royals and Royal Challengers Bangalore at Newlands Cricket Ground on April 18, 2009 in Cape Town, South Africa. (Photo by Tom Shaw/Getty Images)

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച സ്പിന്നർമാരിലൊരാളാണ് ഓസ്ട്രേലിയയുടെ ഷെയിൻ വോൺ. ബാറ്റ്സ്മാന്മാരുടെ പൂരപ്പറമ്പെന്ന് വിശേഷിപ്പിക്കുന്ന ഐ.പി.എല്ലിന്റെ ആദ്യ എഡിഷനിൽ രാജസ്ഥാൻ റോയൽസിനെ കിരീടത്തിലേക്ക് നയിച്ചത് വോണിന്റെ മാന്ത്രികവിരലുകളും തന്ത്രങ്ങളുമാണ്.

വോണിന്റെ നേതൃത്വത്തിലുള്ള കിരീടനേട്ടത്തിന് ശേഷം ഇത്രയും വർഷം കഴിയുമ്പോൾ സ്പിൻ ബൗളിങ്ങിന് ഐ.പി.എല്ലിലും ടി20 ക്രിക്കറ്റിലുമുള്ള പ്രാധാന്യത്തിൽ ഏറെ സന്തോഷവാനാണ് സൂപ്പർതാരം. കഴിഞ്ഞ ദിവസം സ്പോർട്സ്കീഡയുമായി നടത്തിയ അഭിമുഖത്തിൽ വോൺ ഇക്കാര്യം പറയുകയും ചെയ്തു.

ഐ.പി.എല്ലിലും ടി20 ക്രിക്കറ്റിലും ഇത്രയധികം സ്പിൻ ബൗളർമാരെ കാണാൻ കഴിയുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. മുമ്പ് ടി20 ക്രിക്കറ്റ് ആരംഭിച്ചപ്പോൾ, സ്പിൻ ബൗളിങ്ങിന്റെ കാലം കഴിയുമെന്നാണ് ആളുകൾ കരുതിയിരുന്നത്, എന്നാൽ ഇന്ന് ടി20യിൽ ഏറ്റവും വിജയകരമായ ഘടകമായി തന്നെ സ്പിൻ ബൗളിങ് തുടരുന്നു, വോൺ പറഞ്ഞു.
,
ഇന്ന് ക്രിക്കറ്റിലുള്ള ഏറ്റവും മികച്ച പത്ത് ബൗളർമാരെയെടുത്താൽ അതിൽ ഒമ്പതും സ്പിന്നർമാരാണ്, പ്രത്യേകിച്ച് ലെ​ഗ് സ്പിന്നർമാർ, ഐ.പി.എല്ലിൽ തന്നെ ഇപ്പോൾ ഒട്ടേറെ മികച്ച ലെ​ഗ് സ്പിന്നർമാരുണ്ട്, വോൺ കൂട്ടിച്ചേർത്തു.