SHARE

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്‍ മാന്ത്രികന്‍ ആരാണെന്ന് ചോദിച്ചാല്‍ വായില്‍ വരുന്ന പേരുകളില്‍ പ്രധാനിയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. അതെ, വോണ്‍ തന്റെ ഐതിഹാസികമായ അന്താരാഷ്ട്ര കരിയര്‍ തുടങ്ങിയത് ജനുവരി രണ്ടിന്. അതും ഇന്ത്യക്കെതിരെ നടന്ന മത്സരത്തില്‍.

1989ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഷെയ്ന്‍ വോണും ഒരു അന്താരാഷ്ട്ര വേദിയില്‍ ഏറ്റമുട്ടുന്നത് അതാദ്യമായിരുന്നു. 1992 ജനുവരി രണ്ടിന് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യമത്സരത്തില്‍.  എന്നാല്‍ സച്ചിന്‍ സെഞ്ചുറിയടിച്ച,മത്സരത്തില്‍ വോണിന് ലഭിച്ച ഏക ആശ്വാസം ഇന്ത്യക്ക് വേണ്ടി ഇരട്ടസെഞ്ചുറിയടിച്ച  രവി ശാസ്ത്രിയുടെ വിക്കറ്റ് നേടാന് കഴിഞ്ഞതായിരുന്നു.

മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ നേടിയത് 313 റണ്‍സ്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 206 റണ്‍സെടുത്ത രവി ശാസ്ത്രിയുടയും 148 റണ്‍സെടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും പ്രകടനത്തിന്റെ ബലത്തില്‍ഇന്നിംഗ്‌സ് 483ലെത്തിച്ചു. രണ്ടാമിന്നിംഗ്‌സില്‍ 173-8 എന്ന നിലയില്‍ ഓസ്‌ട്രേലിയ തകര്‍ന്നെങ്കിലും മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.