SHARE

മാര്‍ച്ച് 23ന് ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പൂരത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ആര് കിരീടം നേടുമെന്നും ആരാവും ടൂര്‍ണ്ണമെന്റിലെ താരമാവുകയെന്നും തരത്തിലുള്ള ചര്‍ച്ചകളും സംവാദങ്ങളും ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. അതിനിടെ മലയാളി സൂപ്പര്‍ താരം സഞ്ജു 2019 ഐ പി എല്ലിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ് ആവുമെന്ന് പ്രവചിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണ്‍.

-Advertisement-

ഇത്തവണ ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബ്രാന്‍ഡ് അംബാസഡറായി എത്തുമെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ഷെയ്ന്‍ വോണ്‍ പ്രഖ്യാപിച്ചിരുന്നു. ഈ പോസ്റ്റില്‍ തന്നെയാണ് ടൂര്‍ണ്ണമെന്റിലെ താരം സഞ്ജു സാംസണ്‍ ആവുമെന്ന് വോണ്‍ പ്രവചിച്ചിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് താരമായ സഞ്ജു ആകെ 81 ഐ പി എല്‍ മത്സരങ്ങള്‍ കളിച്ച് 1867 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. എന്തായാലും ഐ പി എല്ലിന് മുമ്പ് വോണ്‍ സഞ്ജു മികച്ച താരമാവുമെന്ന് പ്രവചിക്കുമ്പോള്‍ കേരളത്തിലെ ക്രിക്കറ്റ് ആരാധകരും ആവേശത്തിലായിരിക്കുകയാണ്.