SHARE

ഓസ്ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷ് ലീഗിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്റ്റാർ ഓൾ റൗണ്ടർ ഷെയിൻ വാട്ട്സൺ. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് വാട്സന്റെ ഈ തീരുമാനം. എന്നാൽ ആരാധകർക്ക് വലിയ നിരാശ സമ്മാനിക്കുന്ന വാർത്തയാണിത്.

നേരത്തെ 2016 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷവും ബിഗ് ബാഷ് ലീഗ് ടീമായ സിഡ്നി തണ്ടറിന്റെ നായകനായിരുന്നു വാട്സൺ. 42 ബിബിഎൽ മത്സരങ്ങളിൽ നിന്ന് 1058 റൺസും, 20 വിക്കറ്റുകളുമാണ് വാട്സന്റെ സമ്പാദ്യം. അതേ സമയം ബിബിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ലോകത്തെ മറ്റ് ടി20 ടൂർണമെന്റുകളിൽ മുപ്പത്തിയേഴുകാരനായ വാട്സൺ കളി തുടരും.