SHARE

രണ്ടാം ഏകദിനത്തിന് മുമ്പ് ഓസ്‌ട്രേലിയക്ക് ആശ്വാസമായി സീനിയര്‍ താരം ഷോണ്‍ മാര്‍ഷ് ടീമിനൊപ്പം തിരിച്ചെത്തി. ഭാര്യ പ്രസവിച്ചതിനാല്‍ നാട്ടിലായിരുന്ന മാര്‍ഷിന് ഇന്ത്യയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. മത്സരം ഓസ്‌ട്രേലിയ പരാജയപ്പെടുകയും ചെയ്തിരുന്നു.

35കാരനായ മാര്‍ഷ് അടുത്തിടെ പിന്‍തുടഞരമ്പിന് പരുക്കേറ്റ് വിശ്രമത്തിലായിരുന്നു. എന്നാല്‍ താരം ചൊവ്വാഴ്ച്ച ഇന്ത്യയ്‌ക്കെതിരെ കളിക്കുമെന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയ. ഹൈദരാബാദില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ശരാശരിയിലും താഴ്ന്ന പ്രകടനമാണ് ഓസീസ് ബാറ്റിംഗ് നിര നടത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ 236-7 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ടി20 പരമ്പരയിൽ സമ്പൂര്‍ണ്ണ വിജയം നേടിയ ഓസ്ട്രേലിയ ഏകദിനത്തിലും ശക്തമായ തിരിച്ചുവരവ് നടത്താനുള്ള ശ്രമത്തിലാണ്.