SHARE

ഒരാള്‍ക്ക് ജന്മദിനം ആശംസിക്കുമ്പോള്‍ അദ്ദേഹത്തെ അല്പം പുകഴ്ത്തിയാലും സ്വയം പുകഴ്ത്തല്‍ ഒഴിവാക്കണമെന്ന് ഇക്കാര്യത്തില്‍ അല്പം മുന്നിലായ ഹാര്‍ദ്ദിക് പാണ്ഡ്യയോട് ഇനിയാരും പറഞ്ഞു കൊടുക്കേണ്ടി വരികയില്ല. കാരണം അങ്ങനൊരാശംസ സഹീര്‍ഖാന് കൊടുത്തതിനുള്ള മറുപടികള്‍ ഇപ്പോഴും താരം കേട്ടുകൊണ്ടിരിക്കുകയാണ്.

സഹീറിനു ജന്മദിനാശംസകള്‍ നേര്‍ന്ന ട്വീറ്റിലാണ് ഒരു ആഭ്യന്തര മത്സരത്തില്‍ സഹീറിന്റെ പന്തില്‍ താന്‍ ബൗണ്ടറിയടിക്കുന്ന വീഡിയോയും കൂടി അപ്‌ലോഡ് ചെയ്യുകയും ഒപ്പം തന്നെപ്പോലെ ചെയ്യാനും ആഘോഷിക്കാനും താങ്കള്‍ക്കുമാകട്ടെയെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ ആശംസിച്ചത്.

ഇതേ തുര്‍ന്ന് ഇത് സഹീറിനെ അപമാനിച്ചതാണെന്നുവരെ വിമര്‍ശകര്‍ ആരോപണമുന്നയിച്ചു. വിമര്‍ശനങ്ങള്‍ മാത്രമാണെങ്കില്‍ സഹിക്കാമായിരുന്നു. ആശംസയ്ക്കു സഹീര്‍ഖാന്‍ ചുട്ട മറുപടിയും കൊടുത്തു സഹീറിന്റെ മറുപടി ഇങ്ങനെയായിരുന്നു. ആശംസകള്‍ക്ക് നന്ദി. എന്റെ ബാറ്റിംഗ് മികവ് താങ്കളുടെ അത്രയും പോരായിരിക്കും എന്നാല്‍ എന്റെ ജന്‍മദിനം ആ മത്സരത്തില്‍ താങ്കള്‍ നേരിട്ട അടുത്ത പന്തിനോളം മികച്ചതായിരുന്നു.