SHARE

മലയാളിക്കും ഒപ്പം രാജ്യത്തിനും അഭിമാനമായി  ഷെയ്ക്ക് കമാല്‍ കപ്പ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ എത്തിയിരിക്കുകയാണ് ഗോകുലം കേരള എഫ്‌സി. മത്സരത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങളുടെ സമയക്രമത്തിലാണ് ഇപ്പോള്‍ സംഘാടകര്‍ ചെറിയ മാറ്റം വരുത്തിയിരിക്കുന്നത്.

നാളെ വൈകിട്ട് 3:30നായിരുന്നു ഗോകുലം കേരള എഫ്‌സി ചിറ്റഗോഗ് അബാനിയെ നേരിടേണ്ടിയിരുന്നത് എന്നാല്‍ ഈ മത്സരം വൈകിട്ട് ഏഴിലേയ്ക്ക് മാറ്റിയതായാണ് ലഭിക്കുന്ന വിവരം. നാളെത്തന്നെ നടക്കേണ്ടിയിരുന്ന മോഹന്‍ ബഗാന്റെ മത്സരം 29ന് വൈകിട്ട് ഏഴുമണിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

രണ്ടാം സെമിയില്‍ മോഹന്‍ ബഗാന്‍ ടെരംഗുവന എഫ്‌സിയെയാണ് നേരിടേണ്ടത്. ടൂര്‍ണമെന്റ് സംഘാടകര്‍ ഇതു സംബന്ധിച്ച വാര്‍ത്താ കുറിപ്പ് ഞായറാഴ്ചയാണ് പുറത്തിറക്കിയത്.