SHARE

യുക്രൈൻ ദേശീയ ഫുട്ബോൾ ടീം പരിശീലകസ്ഥാനത്ത് നിന്ന് ഇതിഹാസതാരം ആന്ദ്രെ ഷെവ്ചെങ്കോ പടിയിറങ്ങി. ടീമുമായുള്ള കരാർ അവസാനിച്ചതിന് പിന്നാലെയാണ് ഷെവ്ചെങ്കോ സ്ഥാനമൊഴിഞ്ഞത്. സമൂഹമാധ്യമങ്ങളിലൂടെ ഷെവ്ചെങ്കോ തന്നെ ഇക്കാര്യം ആരാധകരെ അറിയിച്ചു.

യുക്രൈന്റെ എക്കാലത്തേയും മികച്ച ഫുട്ബോൾതാരമായാണ് ഷെവ്ചെങ്കോയെ പരി​ഗണിക്കുന്നത്. 2016-ലാണ് ഷെവ്ചെങ്കോ ദേശീയ ടീം പരിശീലകനാകുന്നത്. തുടർന്ന് മികച്ച മുന്നേറ്റമാണ് യുക്രൈൻ നടത്തിയത്. കഴിഞ്ഞ വർഷം പോർച്ചു​ഗലിനെ വീഴ്ത്തി യുക്രൈൻ യൂറോ യോ​ഗ്യത നേടി. പിന്നാലെ ഈ വർഷം യൂറോയിൽ യുക്രൈനെ ക്വാർട്ടർ വരെയെത്തിക്കാൻ ഷെവ്ചെങ്കോയ്ക്കായി. ചരിത്രത്തിലാദ്യമായാണ് യുക്രൈൻ യൂറോ ക്വാർട്ടർ കളിക്കുന്നത്.

1995 മുതൽ 2012 വരെ യുക്രൈൻ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട് ഷെവ്ചെങ്കോ. ദേശീയ ടീമിനായി 44 തവണ വലകുലുക്കിയ ഷെവ്ചെങ്കോ യുക്രാൻ ഓൾ ടൈം ടോപ്സ്കോററാണ്. 2006-ൽ ചരിത്രത്തിലാദ്യമായി യുക്രൈൻ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തിയത് ഷെവ്ചെങ്കോയുടെ നേതൃത്വത്തിലാണ്.