ഐപിഎല്ലിൽ ലീഗ് ഘട്ടത്തിൽ ആറാം സ്ഥാനം നേടി പുറത്തായ ടീമാണ് പഞ്ചാബ് കിങ്സ് ഏഴു മത്സരത്തിൽ ജയവും തോൽവിയും ആയിരുന്നു പഞ്ചാബിന്റെ ടൂർണമെന്റിലെ പ്രകടനം, പുറത്തയെങ്കിലും പഞ്ചാബിനായി തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത താരമാണ് ശിഖർ ധവാൻ.14 മത്സരങ്ങളിൽനിന്ന് മൂന്ന് അർദ്ധ സെഞ്ച്വറിയടക്കം 460 റൺസാണ് താരം നേടിയത്. റൺ വേട്ടയിൽ മികച്ചു നിന്നെങ്കിലും ഇന്ത്യൻ ടീമിലേക്ക് സെലക്ടർമാർ ഇത് വരെ താരത്തെ തിരിച്ചു വിളിച്ചിട്ടില്ല.
കളിക്കളത്തിന് ഉള്ളിൽ എന്തൊക്കെയായാലും ധവാൻ കളിക്കളത്തിന് പുറത്ത് വലിയ തമാശക്കാരനും സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ കൂടിയാണ് ഇൻസ്റ്റാഗ്രാം റീലിസിലൂടെ നിരവധി വീഡിയോ പങ്ക് വെയ്ക്കുന്ന താരം ഇപ്പോൾ രസകരമായ ഒരു വീഡിയോ പങ്കു വെച്ചിരിക്കുകയാണ്. ഐപിഎല്ലിൽ പ്ലേഓഫിൽ എത്താതിൽ ദേഷ്യപ്പെട്ട് പിതാവ് എന്നെ തല്ലുന്നു എന്ന തലക്കെട്ടിലാണ് താരം വീഡിയോ പങ്കു വെച്ചത് .വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു