SHARE

അടുത്ത മാസം നടക്കാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ഡെൽഹി ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ സീനിയർ താരം ശിഖാർ ധവാനാണ് ടൂർണമെന്റിൽ ഡെൽഹിയുടെ 20 അംഗ ടീമിനെ നയിക്കുന്നത്. പരിക്കിനെത്തുടർന്ന് ഇത്തവണത്തെ ഐപിഎല്ലിൽ നിന്നും, പിന്നീട് ഓസ്ട്രേലിയൻ പര്യടനത്തിൽ നിന്നും പിന്മാറിയ സീനിയർ പേസർ ഇഷാന്ത് ശർമ്മയും ഡെൽഹി ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ എല്ലാ മത്സരങ്ങളിലും താരത്തിന്റെ സേവനം ലഭ്യമാകില്ലെന്നാണ് സൂചന. സാധ്യതാ പട്ടികയിൽ ഇടം പിടിച്ചിരുന്ന ഉന്മുക്ത് ചന്ദിന് അന്തിമ ടീമിൽ ഇടം പിടിക്കാനായില്ല‌ എന്നതും ശ്രദ്ധേയമാണ്.

നിതീഷ് റാണ, പവൻ നേഗി, മഞ്ജോത് കൾറ എന്നിവരാണ് ഡെൽഹി ടീമിലെ മറ്റ് ശ്രദ്ധേയ താരങ്ങൾ‌. ജനുവരി 10 മുതൽ 31 വരെ നടക്കാനിരിക്കുന്ന മുഷ്താഖ് അലി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പ് ‘ഇ’ യിലാണ് ഡെൽഹി കളിക്കുക. മുംബൈ, ആന്ധ്ര, കേരള, പുതുച്ചേരി എന്നീ ടീമുകളാണ് ‘ഇ’ ഗ്രൂപ്പിൽ അവർക്കൊപ്പമുള്ളത്. ജനുവരി 11 ന് മുംബൈയ്ക്കെതിരെ യാണ് ടീമിന്റെ ആദ്യ മത്സരം.

ഡെൽഹി ടീം ഇങ്ങനെ – ശിഖാർ ധവാൻ, ഇഷാന്ത് ശർമ്മ, നിതീഷ് റാണ, ഹിമ്മത് സിംഗ്, ഷിതീഷ് ശർമ്മ, ജോണ്ടി സിധു, ഹിതൻ ദലാൽ, ലളിത് യാദവ്, ശിവങ്ക് വഷിസ്ത്, മഞ്ജോത് കൾറ, സിദ്ധാന്ത് ശർമ്മ, അനൂജ് റാവത്ത്, പ്രദീപ് സാംഗ്വാൻ, സിമർജിത് സിംഗ്, പവൻ നേഗി, യുഷ് ബഡോനി, വൈഭവ് കണ്ട്പാൽ, ലക്ഷയ് തരേജ, പവൻ സൂയൽ, കരൺ ദർഗർ.