SHARE

ഇടം കൈ ബാറ്റ്സ്മാന്മാരുടെ കുറവ് ലോകകപ്പിൽ ഇന്ത്യൻ ടീമിനെ അലട്ടില്ലെന്നും, ആ കുറവ് മറികടക്കാൻ പോന്ന ക്വാളിറ്റി ബാറ്റ്സ്മാന്മാർ ഇപ്പോളത്തെ ഇന്ത്യൻ ടീമിലുണ്ടെന്നും ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. ലോകകപ്പിന് മുന്നോടിയായി നൽകിയ അഭിമുഖത്തിനിടെയാണ് സച്ചിൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്‌.

ഇടം കൈ – വലം കൈ കൂട്ടുകെട്ടുകൾക്ക് ആധുനിക ക്രിക്കറ്റിൽ വലിയ പ്രാധാന്യമുണ്ടെന്ന് പറയുന്ന സച്ചിൻ, ടീമിൽ അത് മറികടക്കാൻ പോന്ന മികവുള്ള വലം കൈ ബാറ്റ്സ്മാന്മാരുണ്ടെങ്കിൽ യാതൊരു പ്രശ്നവുമില്ലെന്നും, ഇന്ത്യ അക്കാര്യത്തിൽ ഭാഗ്യവാന്മാരാണെന്നും കൂട്ടിച്ചേർത്തു. അതേ സമയം ഇന്ത്യൻ ബാറ്റിംഗിന്റെ ടോപ് ഓർഡറിൽ ശിഖാർ ധവാൻ മാത്രമാണ് ഇടം കൈയ്യനായുള്ളത്‌‌. പിന്നീട് വരുന്ന ഇടം കൈ ബാറ്റ്സ്മാൻ, സ്പിൻബോളിംഗ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണ്. എന്നാൽ ജഡ്ഡു എല്ലാ മത്സരങ്ങളിലും പ്ലേയിംഗ് ഇലവനിൽ ഇടം പിടിക്കുന്ന കാര്യം സംശയത്തിലാണ്‌. അത് കൊണ്ടു തന്നെ ഫലത്തിൽ ഒരു ഇടം കൈയ്യൻ ബാറ്റ്സ്മാനാകും ലോകകപ്പിൽ ഇന്ത്യൻ ടീമിലുണ്ടാവുക.