SHARE

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേയ്ക്ക് മടങ്ങിയെത്തിയിരിക്കുന്ന ശിഖര്‍ ധാവാനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ഹര്‍ഭജന്‍സിംഗ്. ഏകദിനത്തിലും ടി -20 യിലും മികച്ച താരമാണ് ശിഖര്‍ ധവാനെന്നു ഹര്‍ഭജന്‍ പറഞ്ഞു. ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റുകളില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശിഖര്‍ ധവാനെക്കാളും മികച്ച ഓപ്പണറെ ഇന്ത്യയ്ക്കു ലഭിക്കാനില്ലെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

ധവാന്‍ ടീമിന് നല്‍കിയിരിക്കുന്ന സംഭാവനകള്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും മറ്റും നല്‍കിയിരിക്കുന്നതിനൊടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ്, രോഹിത് – ധവാന്‍ ഓപ്പണിംഗ് സഖ്യം ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടുകളില്‍ ഒന്നാണെന്നും ഹര്‍ഭജന്‍ കൂട്ടിച്ചര്‍ത്തു.

ലോകകപ്പിനിടെ ഉണ്ടായ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ധവാന്റെ തിരിച്ചുവരവ് ഇന്ത്യയ്ക്കു ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ടി -20 യ്ക്കു മുന്നോടിയായായിരുന്നു ഹര്‍ഭജന്റെ വിലയിരുത്തല്‍