SHARE

അത്ലെറ്റിക്കോ മഡ്രിഡ് പരിശീലകനെന്ന നിലയിൽ 400-ാം മത്സരത്തിൽ ഡീ​ഗോ സിമിയോണിക്ക് വിജയം. കോപ്പാ ഡെൽ റേയിൽ സാന്റ് ആൻഡ്രുവിനെതിരായ രണ്ടാം പാദ മത്സരത്തിൽ വമ്പൻ ജയം നേടിയാണ് സിമിയോണി ഈ നാഴികക്കല്ല് പിന്നിട്ടത്. എതിരില്ലാത്ത നാല് ​ഗോളിനായിരുന്നു ജയം.

2011-ലാണ് സിമിയോണി അത്ലെറ്റിക്കോ പരിശീലകനാകുന്നത്. ക്ലബിന്റെ മുൻ കളിക്കാരൻ കൂടിയായിരുന്നു സിമിയോണി. തുടർന്ന് അത്ലെറ്റിക്കോ മഡ്രിഡിന്റ സുവർണകാലമായിരുന്നു. ഒരു തവണ ക്ലബിനെ ലാ ലി​ഗ ജേതാക്കളാക്കിയ സിമിയോണി, രണ്ട് തവണ ടീമിനെ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിലെത്തിച്ചു. രണ്ട് യൂറോപ്പാ ലീ​ഗ് കിരീടവും, ഒരു കോപ്പാ ഡെൽ റേയും ഇക്കാലയളവിൽ അത്ലെറ്റിക്കോ സ്വന്തമാക്കി

ഇതുവരെ പരിശീലിപ്പിച്ച 400 മത്സരങ്ങളിൽ 246-ലും സിമിയോണി വിജയം സ്വന്തമാക്കി. 60-ലേറെയാണ് വിജയശതമാനം. 612 മത്സരങ്ങളിൽ ക്ലബ് പരിശീലകനായിരുന്ന ലൂയിസ് അര​ഗോണിസാണ് മത്സരങ്ങളുടെ കണക്കിൽ സിമിയോണിക്ക് മുന്നിലുളളത്.