SHARE

കഴിഞ്ഞ ദിവസം പെര്‍ത്തില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ട മൂന്നാം ആഷസ് ടെസ്റ്റും 1930ല്‍ ഓവലില്‍ നടന്ന ആഷസ് ടെസ്റ്റ് മത്സരവുമായി എന്ത് ബന്ധമാണ് ഉള്ളതെന്നാവും ചോദ്യം. എന്നാല്‍ അതിശയിപ്പിക്കുന്ന സാദൃശ്യമാണ് ഇരുമത്സരങ്ങള്‍ക്കുമുള്ളത്. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 400 രണ്‍സിലേറെ സ്‌കോര്‍ ചെയ്തപ്പോള്‍ ഓസ്‌ട്രേലിയ കടന്നത് 600 റണ്‍സും. അവസാനം രണ്ടാമിന്നിംഗ്‌സില്‍ കുറഞ്ഞ സ്‌കോറില്‍ പുറത്തായ ഇംഗ്ലണ്ട് രണ്ട് മത്സരങ്ങളും തോറ്റത് ഇന്നിംഗ്‌സിനും.

പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ 403 റണ്‍സാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ നേടിയത്. ഇതിനു മറുപടിയായി സ്റ്റീവ് സ്മിത്തിന്റെ ഇരട്ടസെഞ്ചുറിയുടെ ബലത്തില്‍ 9 വിക്കറ്റിന് 662 റണ്‍സിന് ഓസ്‌ട്രേലിയ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ടാമിന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 218ന് ഓള്‍ ഔട്ടായതോടെ മത്സരം ഇന്നിംഗ്‌സിനും 41 റണ്‍സിനും പരാജയപ്പെട്ടു.

1930 ഓഗസ്റ്റ് 16 മുതല്‍ 22 വരെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 405 റണ്‍സിന് എല്ലാവരും പുറത്തായി. പെര്‍ത്തില്‍ സ്മിത്താണെങ്കില്‍ ഓവലില്‍ അന്ന് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനാണ് ഇരട്ടസെഞ്ചുറി നേടി ടീം സ്‌കോര്‍ 695ല്‍ എത്തിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ 251 റണ്‍സിന് ഓള്‍ ഔട്ടാവുകയും ചെയ്തു. ഇംഗ്ലണ്ട് തോറ്റത് ഇന്നിംഗ്‌സിനും 39 റണ്‍സിനും. 438 പന്തുകളില്‍ നിന്നായി 232 റണ്‍സായിരുന്നു ബാറ്റിംഗ് ഇതിഹാസം ബ്രാഡ്മാന്‍ ആ മത്സരത്തില്‍ നേടിയത്.