SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ഒ‍ഡിഷ എഫ്സിയിലും വൻ അഴിച്ചുപണി വരുന്നു. അടുത്ത സീസണിൽ ആറ് പുതിയ വിദേശികളാകും ഒഡിഷയ്ക്കായി കളത്തിലറിങ്ങുക. പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

സ്പാനിഷ് ഡിഫൻഡർമാരായ വിക്ടർ മോം​ഗിൽ, ഹെക്ടർ റോഡസ്, മിഡ്ഫീൽഡർ ജാവി ഹെർണാണ്ടസ്, ഫോർവേഡ് അരിഡെയ് കബ്രേര, മലേഷ്യൻ മിഡ്ഫീൽഡർ ലിറിഡോൻ ക്രാസ്നിഖ്വി, ബ്രസീലിയൻ ഫോർവേഡ് ജോനാഥസ് ജെസ്യൂസ് എന്നിവരാണ് കഴിഞ്ഞ സീസണിൽ ഒഡിഷ ജേഴ്സിയണിഞ്ഞ വിദേശികൾ. ഇവരിൽ ആരും അടുത്ത സീസണിൽ തുടരില്ല എന്നാണ് മാർക്കസ് വ്യക്തമാക്കിയത്.

ജാവി ഇതിനകം ഐഎസ്എല്ലിലെ തന്നെ ബെം​ഗുളുരു എഫ്സിയിലേക്ക് ചേക്കേറി. കബ്രേര അൻഡോറയിലെ ഒരു ക്ലബിൽ ചെർന്നതായാണ് സൂചന. ജോനാഥസിനെ ചില ഐഎസ്എൽ ക്ലബുകൾ തന്നെ നോട്ടമിട്ടതായി സൂചനകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥീരികരണമൊന്നുമില്ല,

അതേസമയം ഇതിനകം തന്നെ ഒഡിഷ രണ്ട് വിദേശികളെ ടീമിലെത്തിച്ചുകഴിഞ്ഞു. രണ്ട് വർഷം മുമ്പ ടീമിലുണ്ടായിരുന്ന സ്പാനിഷ് സെന്റർ ബാക്ക് കാർലോസ് ഡെൽ​ഗാഡോ, ഏഷ്യൻ പ്രതിനിധിയായി ഓസ്ട്രേലിയൻ താരം ഒസാമ മാലിക്ക് എന്നിവരാണ് ഒഡിഷയിലെത്തിയത്. മുൻ പരിശീലകൻ ജോസെപ് ​ഗോമ്പുവും ഇക്കുറി ഒഡിഷയിൽ തിരിച്ചെത്തി.