SHARE

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് മേധാവിത്വം. നാലാംദിനം അവസാനിക്കുമ്പോള്‍ എട്ടിന് 334 റണ്‍സെന്ന നിലയിലുള്ള ലങ്കയ്ക്ക് ഇപ്പോള്‍ 287 റണ്‍സിന്റെ ലീഡാണുള്ളത്. ആറുവിക്കറ്റെടുത്ത ഷാനോണ്‍ ഗബ്രിയേലാണ് വിന്‍ഡീസ് നിരയിലെ സൂപ്പര്‍ താരം. 87 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്.

ഒന്നിന് 34 റണ്‍സെന്ന നിലയില്‍ നാലാംദിനം തുടങ്ങിയ ലങ്കയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. ഗബ്രിയേല്‍ ആഞ്ഞടിച്ചപ്പോള്‍ മൂന്നു തുടര്‍ വിക്കറ്റുകള്‍ നഷ്ടമായ ലങ്ക നാലിന് 48 റണ്‍സെന്ന നിലയിലായി. എന്നാല്‍ ദിനേഷ് ചണ്ഡിമലും (39), റോഷന്‍ സില്‍വയും (48), ദിക്‌വാലയും (62) കുശാല്‍ മെന്‍ഡിസിനൊപ്പം ചേര്‍ന്നതോടെ കളി ലങ്കയുടെ പക്ഷത്തായി.