SHARE

ട്വന്റി-20 ക്രിക്കറ്റില്‍ ഒരിന്നിംഗ്‌സില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയ ടീമെന്ന റിക്കാര്‍ഡ് ബല്‍ക് ലെജന്‍ഡ്‌സിന് സ്വന്തം. അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗിലാണ് സിക്‌സറടിയുടെ പൂരം കണ്ടത്. കാബൂള്‍ സ്വാനനെതിരായ മത്സരത്തിലാണ് ബല്‍ക്കിന്റെ പ്രകടനം. 23 സിക്‌സറുകളാണ് 20 ഓവറില്‍ ടീം അടിച്ചുകൂട്ടിയത്. സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലാണ് വെട്ടിക്കെട്ടിന് തുടക്കമിട്ടത്.

ഓപ്പണറായി ഇറങ്ങിയ ഗെയ്ല്‍ 48 പന്തില്‍ 80 റണ്‍സെടുത്തു. അതില്‍ പത്തു സിക്‌സറുകള്‍. യുവതാരം ഡാര്‍വിഷ് റസൂലി 27 പന്തില്‍ 50 റണ്‍സെടുത്തപ്പോള്‍ അകമ്പടിയായി അഞ്ചു സിക്‌സറുകളും. ടീമിനായി ബാറ്റു ചെയ്ത എട്ടുപേരില്‍ അഞ്ചു താരങ്ങളും ഒരു സിക്‌സെങ്കിലും പറത്തുകയും ചെയ്തു. 20 ഓവറില്‍ ആറുവിക്കറ്റിന് 244 റണ്‍സാണ് ബല്‍ക് നേടിയത്.