SHARE

ഇന്ത്യൻ സൂപ്പർ താരങ്ങളായ പീയൂഷ് ചൗള, മുരളി വിജയ് എന്നിവരെ അടുത്ത സീസൺ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തിന് മു‌ൻപ് ടീമിൽ നിന്ന് ഒഴിവാക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് തീരുമാനിച്ചതായി സൂചന. ലേലത്തിന് മുൻപ് ടീമിൽ നിലനിർത്താൻ ആഗ്രഹിക്കുന്ന തങ്ങളുടെ കളികാർക്ക് ചെന്നൈ സൂപ്പർ കിംഗ്സ് കോണ്ട്രാക്ട് റിന്യൂവൽ ഡ്രാഫ്റ്റ് അയച്ചതായും, എന്നാൽ പീയൂഷ് ചൗളയേയും, മുരളി വിജയേയും ഇതിൽ നിന്ന് അവർ ഒഴിവാക്കിയതായുമാണ് സൂചനകൾ. ഇൻസൈഡ് സ്പോർടാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

അതേ സമയം ടീമിലെ സൂപ്പർ താരങ്ങളായ കേദാർ ജാദവ്, സുരേഷ് റെയ്ന എന്നിവരെ നിലനിർത്തുന്ന കാര്യത്തിൽ ചെന്നൈ തീരുമാനമെടുത്തിട്ടില്ലെന്നാണ് സൂചനകൾ. ഇന്ന് നായകൻ മഹേന്ദ്ര സിംഗ് ധോണിയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. ഈ താരങ്ങൾക്ക് പുറമേ ഹർഭജൻ സിംഗുമായി ചെന്നൈ കരാർ പുതുക്കില്ലെന്നാണ് കരുതപ്പെടുന്നത്.

6.75 കോടി രൂപയ്ക്ക് ടീമിലെത്തിച്ച പീയൂഷ് ചൗളയും, 2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ മുരളി വിജയ്, ഹർഭജൻ സിംഗ് എന്നിവരെയും ടീമിൽ നിന്ന് ഒഴിവാക്കുന്നതോടെ ലേലത്തിൽ ചിലവഴിക്കാൻ ആവശ്യമായ തുക ചെന്നൈയുടെ പേഴ്സിലെത്തും. ഇന്ന് വൈകിട്ട് ടീമിന്റെ റിട്ടൻഷനുമായി ബന്ധപ്പെട്ട അന്തിമ പ്രഖ്യാപനമുണ്ടാകും. ഇതിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ചെന്നൈ ആരാധകർ