SHARE

ടി20 ലോകകപ്പിന്റെ ക്വാളിഫയർ പോരാട്ടങ്ങൾക്ക് മുൻപ് കളിച്ച ആദ്യ പരിശീലന മത്സരത്തിൽ ബംഗ്ലാദേശിനെ 4 വിക്കറ്റിന് തകർത്ത് ശ്രീലങ്ക. ഇന്നലെ വൈകിട്ട് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറുകളിൽ 147/7 എന്ന പൊരുതാവുന്ന സ്കോർ പടുത്തുയർത്തിയപ്പോൾ, ശ്രീലങ്ക‌ ഒരോവർ ബാക്കി നിൽക്കെ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു.

പരിശീലന പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് വേണ്ടി 34 റൺസെടുത്ത സൗമ്യ സർക്കാരാണ് ടോപ്‌ സ്കോററായത്. ശ്രീലങ്കക്കായി ദുഷ്മന്ത ചമീര 27 റൺസ് വിട്ടു‌ കൊടുത്ത് 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ദാസൻ ഷനക, ലാഹിരു കുമാര, വാനിന്ദു ഹസരംഗ, എം തീക്ഷണ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. വിജയ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയെ ആവിഷ്ക ഫെർണാണ്ടോയാണ് മുന്നിൽ നിന്നു നയിച്ചത്. 42 പന്തുകളിൽ നിന്ന് 62 റൺസ് നേടി പുറത്താകാതെ നിന്ന ഫെർണാണ്ടോയുടെ ബാറ്റിംഗ് മികവിൽ ആറ് പ‌ന്തുകൾ ബാക്കി നിൽക്കെ ലങ്ക ജയം കാണുകയായിരുന്നു‌‌. 25 പന്തിൽ‌ 29 റൺസെടുത്ത കരുണരത്നെയും ലങ്കക്കായി തിളങ്ങി.