SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ശ്രീലങ്ക 93/2 എന്ന നിലയിൽ. 37 റൺസോടെ ഓപ്പണർ ദിമുത് കരുണരത്നയും, 19 റൺസോടെ കുശാൽ മെൻഡിസുമാണ് ക്രീസിൽ. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാഡ, ഷംസി എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ധനുഷ്ക ഗുണതിലകയും, ദിമുത് കരുണരത്നയും ചേർന്ന് മികച്ച തുടക്കത്തിലേക്ക് ടീമിനെ നയിച്ചെങ്കിലും സ്കോർ ബോർഡിൽ 44 റൺസെത്തിയപ്പോൾ 26 റൺസുമായി ഗുണതിലക പുറത്താവുകയായിരുന്നു‌. തുടർന്ന് ലങ്കൻ സ്കോർ 70 ലെത്തിയപ്പോൾ രണ്ടാം വിക്കറ്റായി ധനഞ്ജയ ഡിസിൽവയും മടങ്ങി. 11 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് നിലവിൽ നടക്കുന്നത്. മൊത്തം രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.