SHARE

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ബംഗ്ലാദേശ് നിരയില്‍ ഇടംകൈയന്‍ സ്പിന്നര്‍ അബ്ദുര്‍ റസാഖ് നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ടീമില്‍ തിരിച്ചെത്തിയെന്നതാണ് വലിയ വാര്‍ത്ത. മെഹദി ഹസന്‍ മിറാസിനൊപ്പം ന്യൂബോള്‍ പങ്കുവച്ചതും റസാഖാണ്. ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞിരുന്നു.

ബാറ്റിംഗ് തുടങ്ങിയ ലങ്കയ്ക്ക് തുടക്കത്തിലേ തന്നെ ഓപ്പണര്‍ ദിമിതു കരുണരത്‌നയെ നഷ്ടപ്പെട്ടു. 12 പന്തില്‍ മൂന്നു റണ്‍സെടുത്ത കരുണരത്‌നയെ റസാഖിന്റെ പന്തില്‍ ലിട്ടണ്‍ദാസ് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.

ശ്രീലങ്കന്‍ നിരയില്‍ സ്പിന്നര്‍ അകില ധനഞ്ജയ അരങ്ങേറ്റം കുറിക്കുകയാണ്. പേസര്‍ ലഹിരു കുമാരയ്ക്കു പകരം ബാറ്റ്‌സ്മാന്‍ ധനുഷ്‌ക ഗുണതിലകയും കളിക്കുന്നു. ബംഗ്ലാദേശ് ടീമിലെ മറ്റൊരു മാറ്റം ഷബീര്‍ റഹ്മാന്റെ തിരിച്ചുവരവാണ്. ആദ്യ ടെസ്റ്റില്‍ ഷബീര്‍ കളിച്ചിരുന്നില്ല. പരിക്കിന്റെ പിടിയിലുള്ള ക്യാപ്റ്റന്‍ ഷക്കീബ് അല്‍ഹസന്‍ ഇന്നും കളിക്കുന്നില്ല. മഹമ്മദുള്ളയാണ് ടീമിനെ നയിക്കുന്നത്.