SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന പന്തുചുരണ്ടൽ വിവാദം വരെ ഓസ്ട്രേലിയൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു സൂപ്പർ താരം സ്റ്റീവ് സ്മിത്ത്. എന്നാൽ പന്തു ചുരണ്ടൽ വിവാദത്തിന്‌പിന്നാലെ സ്മിത്തിനെ ഒരു വർഷത്തേക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കുകയും അങ്ങനെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമാവുകയുമായിരുന്നു. വിലക്ക് മാറി ഒരു വർഷത്തിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും പിന്നീട് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കെത്താൻ സ്മിത്തിന് കഴിഞ്ഞിട്ടില്ല‌ എന്നാൽ ഇപ്പോളിതാ വീണ്ടും നായകനാവാൻ ഒരുങ്ങുകയാണ് അദ്ദേഹം.

ഇംഗ്ലണ്ടിൽ ഈ വർഷം നടക്കാനിരിക്കുന്ന ദി ഹണ്ട്രഡ് ലീഗിൽ കളിക്കുന്ന വെൽഷ് ഫയർ ടീമിനെയാണ്‌സ്മിത്ത് നയിക്കുക. സ്മിത്ത് വീണ്ടും നായക സ്ഥാനത്തേക്കെത്തുമെന്ന വാർത്ത ആരാധകർക്ക്‌ വലിയ ആവേശമാണ് നൽകുന്നത്. അതേ സമയം തകർപ്പൻ താരനിരയടങ്ങിയ ടീമാണ് വെൽഷ് ഫയർ‌. സ്മിത്തിന് പുറമേ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ ടോം ബാന്റൺ, ജോണി ബെയർസ്റ്റോ, മിച്ചൽ സ്റ്റാർക്ക്എന്നിവരും വെൽഷ് ഫയർ ടീമിലുണ്ട്. മുൻ ഇന്ത്യൻ പരിശീലകനായിരുന്ന ഗാരി കിർസ്റ്റണാണ് ഹണ്ട്രഡ് ലീഗിൽ വെൽഷ് ഫയർ ടീമിനെ പരിശീലിപ്പിക്കുന്നത്. ഈ വർഷം ജൂലൈയിലാണ് ഈ ടൂർണമെന്റിന് തുടക്കമാകുന്നത്.