SHARE

വനിതാ ടി20യിലെ അതിവേഗ അര്‍ധസെഞ്ചുറി നേടി ഇന്ത്യന്‍ യുവതാരം സ്മൃതി മന്ദാന. ലോഗ്‌ബോറോ ലൈറ്റിംഗ്‌സിനെതിരെ നടന്ന കിയ സൂപ്പര്‍ ലീഗ് മത്സരത്തില്‍ വെസ്റ്റേണ്‍ സ്‌റ്റോം വേണ്ടി 18 പന്തിലാണ് മന്ദാന അര്‍ധസെഞ്ചുറി നേടിയത്. മഴമൂലം ആറു ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 18 റണ്‍സിന്റെ ജയവും വെസ്‌റ്റേണ്‍ സ്‌റ്റോം നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങയി സ്റ്റോം 6 ഓവറില്‍ 85-2 റണ്‍സാണ് നേടിയത്. മന്ദാന 19 പന്തില്‍ 52 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. റെയ്ച്ചല്‍ പ്രീസ്റ്റ് 25 റണ്‍സും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ലോഗ്‌ബോറോയ്ക്ക് 6 ഓവറില്‍ 67-0 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. റക്കായേല്‍ ഹെയ്ന്‍സ് 18 റണ്‍സെടുത്തും സോഫീ ഡിവൈന്‍ 46 റണ്‍സെടുത്തും പുറത്താവാതെ നിന്നു.