SHARE

ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ സ്മൃതി മന്ദാനയെ തേടി അപൂര്‍വ അവസരം. ഇംഗ്ലണ്ടിലെ പ്രെഫഷണല്‍ ലീഗായ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റിക്കാര്‍ഡാണ് ഈ ഓപ്പണറെ തേടിയെത്തിയത്. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റേണ്‍ സ്റ്റോമിനൊപ്പമാകും അടുത്ത സീസണില്‍ മന്ദാന പാഡണിയുക.

കഴിഞ്ഞ സീസണില്‍ സറെ സ്റ്റാര്‍സിനായി ഹര്‍മന്‍പ്രീത് കൗര്‍ കരാറിലെത്തിയിരുന്നു. എന്നാല്‍ പരിക്കുമൂലം കളിക്കാനായില്ല. സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ സാധിക്കുന്നത് കരിയറില്‍ വഴിത്തിരിവാകുമെന്ന് മന്ദാന പറഞ്ഞു. ട്വന്റി-20യില്‍ 112.54 സ്‌ട്രൈക്ക് റേറ്റില്‍ 826 റണ്‍സാണ് ഈ 22കാരിയുടെ സമ്പാദ്യം. ഏകദിനത്തില്‍ 1464 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.